തിരുവനന്തപുരം: കേരള പോലീസ് ദുരന്തമുഖങ്ങളിലെ സഹായഹസ്തമാണെന്ന് ദുരന്തലഘൂകരണ വിഭാഗത്തിന്റ് തലവൻ മുരളി തുമ്മാരുകുടി. പ്രളയംഉണ്ടാകുമ്പോൾ ക്രമസമാധാന വിഷയങ്ങൾക്കപ്പുറം ദുരന്തമേഘലകളിൽ ദുരിതാശ്വാസ്യ പ്രവർത്തനവുമായി ഓടിയെത്തിയ കേരള പോലീസ് ലോകത്തിനുതന്നെ മാതൃകയാണെന്നും വീടുകൾ ശുചീകരിക്കുന്ന പ്രകൃയയിൽ പോലീസ് മുന്നിട്ടിറങ്ങുന്നു എന്നുള്ളതും അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം സിറ്റിയിലെ വിവിധ പോലീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ആറൻമുളയിലെ എഴിക്കാട് കോളനിയിൽ ശുചീകരണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ അഭിവാദ്യംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: നവ കേരള നിർമ്മാണത്തിൽ രാഷ്ട്രീയം കലർത്തരുത്; വിമർശനവുമായി ബിജെപി
കേരളപോലീസ് ജനങ്ങളോടൊപ്പ്മാണെന്ന് ഒരിക്കൽകൂടി തെളിയിച്ചതായി ഹാബിറ്റാറ്റ് ശങ്കർ അഭിപ്രായപ്പെട്ടു. KPoA സംസ്ഥാന പ്രസിഡന്റ് ഡി.കെ പൃത്വിരാജ്, KPA സംസ്ഥാന പ്രസിഡന്റ് ടി.എസ് ബൈജു, KPOA സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റിയിലെ 600 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.
Post Your Comments