ന്യൂഡൽഹി: കര്‍ണാടകയിൽ ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തില്‍. ഹൂബ്ലി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച ചാര്‍ട്ടേര്‍ഡ് വിമാനമാണ് അസ്വാഭാവികമായി തകരാർ സംഭവിച്ചത്. ഏപ്രില്‍ 26നാണ് സംഭവം നടന്നത്. രാഹുല്‍ ഗാന്ധിയും നാല് സഹയാത്രികരുമായി ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ തകരാറുകള്‍ നേരിടുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച രണ്ട് അംഗ അന്വേഷണ കമ്മീഷൻ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്കി.
Also Read: ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം നല്‍കിയത് ഇത്രയും തുകയാണ്: ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്ത്
ജീവനക്കാർക്ക് വീഴ്ച പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. തകരാറ് പറ്റിയപ്പോള്‍ വിമാനജീവനക്കാര്‍ ഇത് നിയന്ത്രണത്തിലാക്കാന്‍ വൈകിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക തകരാറ് പിണയുമ്പോള്‍ വിമാനം ഓട്ടോ പൈലറ്റ് മോഡിലും ആയിരുന്നു. തകരാറ് എത്രയും പെട്ടെന്ന് സ്വന്തമായി പൈലറ്റുമാര്‍ പരിഹരിക്കണമായിരുന്നെന്നും അടുത്ത 20 സെക്കന്റിനകം തകരാർ പരിഹരിച്ചില്ലായിരുന്നെങ്കിൽ വിമാനം തകരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ഒരുഭാഗം ചരിഞ്ഞാണ് പറന്നിരുന്നത്. ഇത് വലിയ അപകടത്തിന് കാരണമാവുമായിരുന്നു.
Post Your Comments