തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സി.പി.ഐ (എം) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 26.43 കോടിയോളം രൂപ. സി.പി.ഐ (എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി ലഭിച്ച 26,43,22,778/- (ഇരുപത്തിയാറ് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിയെട്ട്) രൂപ ഏരിയാ കമ്മിറ്റികള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
ഏറ്റവും കൂടുതല്‍ സമാഹരിച്ചത് കണ്ണൂര്‍ ജില്ലക്കമ്മറ്റിയാണ്. 7 കോടി 84 ലക്ഷം രൂപ. ഏറ്റവും കുറവ് പ്രളയബാധിത ജില്ലയായ പത്തനംതിട്ടയാണ് 20 ലക്ഷം രൂപ. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ രണ്ട് കോടിയിലേറെ രൂപ സമാഹരിച്ചു.
ജില്ലാ തിരിച്ചുള്ള തുക
1. കാസര്‍കോഡ് – 13412490
2. കണ്ണൂര്‍ – 78442969
3. വയനാട് – 3500000
4. കോഴിക്കോട് – 23153268
5. മലപ്പുറം – 25866644
6. പാലക്കാട് – 24012161
7. തൃശ്ശൂര്‍ – 20918862
8. എറണാകുളം – 3921006
9. ഇടുക്കി – 2100000
10. കോട്ടയം – 13600000
11. ആലപ്പുഴ – 6979523
12. പത്തനംതിട്ട – 2037701
13. കൊല്ലം – 20819430
14. തിരുവനന്തപുരം – 25558724
ആകെ – 26,43,22,778
Post Your Comments