മുംബൈ: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്തവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ. എല്ലാ കേസുകളിലെയും പോലെ കൃതൃമായ തെളിവുകൾ ശേഖരിച്ചാണ് അറസ്റ്റ് നടത്തിയതെന്നും തെളിവുകള്‍ കോടതിയിൽ നൽകുമെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക്ക് കേസർക്കർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമം, അറസ്റ്റിനെതിരെ പ്രതിഷേധം തുടരുന്നുണ്ട്.
തുടരന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ എത്തിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.അറസ്റ്റിലായവരുടെ, മാവോയിസ്റ്റ് ബന്ധം തെളിക്കുന്ന രേഖകൾ കിട്ടിയെന്നും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസിന് ഉടൻ മറുപടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ അറസ്റ്റിലായവർക്കതിരെ തെളിവുകളില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകൻ വെർണൺ ഗോൽസാവിന്റെ ഭാര്യയും മലയാളിയുമായ സൂസൻ എബ്രഹാം പറഞ്ഞു.
Post Your Comments