മുംബൈ: ഭീമ-കൊറേഗാവ് കേസില്‍ ബൈഖുള ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ അഭിഭാഷക സുധ ഭരദ്വാജിെന്റ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളി. ഹൃദയസംബന്ധമായ രോഗവും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുള്ളതിനാല്‍ കോവിഡ് പകര്‍ച്ച സാധ്യതയും ചൂണ്ടിക്കാട്ടി ആദ്യം എന്‍ ഐ .എ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.എന്‍ഐ .എ കോടതി അപേക്ഷ തള്ളിയതോടെ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ജയിലില്‍വെച്ചുള്ള രണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലെ പൊരുത്തക്കേട് സുധയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. സുധക്ക് ധമനികള്‍ ഇടുങ്ങി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്ന അസുഖം ഉണ്ടെന്നും ഇത് ഹൃദയസ്തംഭനത്തിന് ഇടയാക്കിയേക്കുമെന്നും ആദ്യത്തെ ജയില്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതായി ഇവരുടെ മകള്‍ മയേശ ഭരദ്വാജ് പറഞ്ഞു.
ജ്വല്ലറി തട്ടിപ്പ്: മഞ്ചേശ്വരം എംഎല്‍എ എം.സി.ഖമറുദ്ദീനെതിരെ കേസ്
എന്നാൽ സുധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടും ജയില്‍പുള്ളികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുവെന്നും ആവശ്യമെങ്കില്‍ വരവര റാവുവിനെപ്പോലെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകരുടെ ഉറപ്പും പരിഗണിച്ച് ജസ്റ്റിസുമാരായ ആര്.ഡി ധനുക്ക, വി.ജി ബിഷ്ത് എന്നിവരുടെ ബെഞ്ചാണ് വിധിപറഞ്ഞത്.
Post Your Comments