ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്‌ലറ്റ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയില്‍ പ്രസ്താവന നടത്തിയത്. സന്നദ്ധ പ്രപര്‍ത്തകര്‍ക്ക് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും സംഘടനയേയും അടിസ്ഥാനമാക്കി സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നില്ല.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ വേട്ടയാടുന്ന സമീപനമാണ് നടക്കുന്നതെന്നും മിഷേല്‍ ബാച്ച്‌ലെറ്റ് പ്രസ്താവനയില്‍ പറഞ്ഞു.എന്നാല്‍, മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസ്താവനയും അതിലെ നിര്‍ദേശങ്ങളും ഇന്ത്യ പൂര്‍ണമായും തള്ളി. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ളവ ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്.
read also: ‘കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ബീഹാര്‍ ജനതയെ വഞ്ചിച്ചു’: ബിഹാറിൽ അപ്രതീക്ഷിത നീക്കവുമായി ഒവൈസി
സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവും ഇല്ലാത്ത രാജ്യമല്ല ഇന്ത്യ. ഏതെങ്കിലും മനുഷ്യാവകാശവിരുദ്ധ പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ മറ്റേത് രാജ്യത്തെക്കാളും മികച്ച രീതിയിലാണ് അതിനെ നേരിടുന്നത്. തിര്‍ത്തും മുന്‍ വിധി നിറഞ്ഞ ഇത്തരം പ്രസ്താവനകള്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കി.
Post Your Comments