ജകാർത്ത: പഞ്ചാബിന്റെ കായിക ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ നാട്ടിലേക്ക് എത്തിച്ചയാളാണ് തേജീന്ദർ സിംഗ് എന്ന 23 കാരൻ. 20.75 എന്ന റെക്കോർഡ് നേട്ടത്തിലൂടെ ആണ് അദ്ദേഹം ഷോട്ട്പുട്ടിൽ സ്വർണം നേടിയത്. പക്ഷെ പഞ്ചാബ് സർക്കാർ അദ്ദേഹത്തിനുള്ള പാരിതോഷികം ഇതുവരെയും പ്രഖ്യാപിക്കാത്തത് എല്ലാരിലും അദ്‌ഭുതം ഉളവാക്കുന്നു.
” ഇത് ശരിക്കും അത്ഭുതപെടുത്തുന്ന ഒരു കാര്യം ആണ്, തേജീന്ദർ ആണ് ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ഏക പഞ്ചാബി. പക്ഷെ സർക്കാർ അദ്ദേഹത്തിന് വേണ്ടി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഹരിയാന, ഡൽഹി, ഒഡിഷ എന്നിവടങ്ങളിലെ കായികതാരങ്ങളുടെ പ്രകടനങ്ങളെ അതിവേഗം ആണ് അംഗീകരിച്ചത്.” തേജീന്ദറുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദർ സിങ് ട്വിറ്ററിലൂടെ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.
“ഏഷ്യൻ ഗെയിംസിൽ പുതിയ നാഷണൽ റെക്കോർഡ് കുറിക്കുകയും സ്വർണ മെഡൽ നേടുകയും ചെയ്ത ഞങ്ങളുടെ മോഗ പുത്രൻ തേജീന്ദറിന് ഇരട്ട അഭിവാദ്യങ്ങൾ.” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
Double Congratulations to our Moga boy Tajinderpal Singh Toor for setting a new National Record in the Men’s shot put throw event and winning the Gold Medal in #AsianGames2018 . Proud of you! pic.twitter.com/VTH6Bo3ojG
— Capt.Amarinder Singh (@capt_amarinder) August 25, 2018
പഞ്ചാബ് സർക്കാരിന്റെ ഈ പ്രവർത്തിയെ കുറിച്ച് തേജീന്ദറിനോട് ഒരു പ്രമുഖ മാധ്യമം നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു ” എന്റെ ജോലി ഫീൽഡിൽ പെർഫോം ചെയ്യുക എന്നതാണ്. ഞാൻ അതിൽ ശ്രദ്ധിക്കുന്നു. ബാക്കിയെല്ലാം അധികാരികൾ ആണ് നോക്കേണ്ടത്.”
Post Your Comments