ഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണൽ പഞ്ചാബ് സർക്കാരിന് 2000 കോടി രൂപ പിഴ ചുമത്തി. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിനാണ് പിഴ. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയർപേഴ്സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
പ്രകൃതിക്ക് ദോഷമാകുന്ന ഖര – ദ്രാവക മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ പഞ്ചാബ് സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കണ്ടെത്തി. അതേസമയം, ശൈത്യകാലം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണമെന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തും: തീരുമാനവുമായി കുവൈത്ത്
മാലിന്യ സംസ്കരണത്തിലെ വീഴ്ചയ്ക്ക് രാജസ്ഥാന്‍ സര്‍ക്കാരിന് 3000 കോടി രൂപയാണ് ഹരിത ട്രൈബ്യൂണല്‍ നേരത്തെ പിഴ വിധിച്ചത്. നേരത്തെ യു.പി സർക്കാരിന് ട്രൈബ്യൂണല്‍ 100 കോടി രൂപയും പിഴ ചുമത്തിയിരുന്നു. പ്രതാപ്ഗഡ്, റായ്ബറേലി, ജൗൻപൂർ ജില്ലകളിലെ ദ്രവമാലിന്യങ്ങളുടെ സംസ്കരണത്തിലെ വീഴ്ചയ്ക്കാണ് പിഴ ചുമത്തിയത്.
Post Your Comments