Latest NewsNewsIndia

‘അധികാരത്തിൽ വന്നാൽ ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല’: പഞ്ചാബ് സർക്കാരിനെതിരെ കെജ്‌രിവാള്‍

അമൃത്സര്‍ : പഞ്ചാബ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ചരണ്‍ജിത് സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ലക്ഷ്യമിട്ട് കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന.

‘എഎപി ഒരിക്കലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. പഞ്ചാബില്‍ അധികാരത്തില്‍ വന്നാല്‍, പഞ്ചാബിന്റേയും രാജ്യത്തിന്റേയും സുരക്ഷയുടെ വിഷയത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും’ – കെജ്‌രിവാള്‍ പറഞ്ഞു.

Read Also  :  മരുന്ന് തരൂ സർക്കാരെ: വയനാട്ടിലെ തലാസീമിയ രോഗികളോട് അയിത്തം പ്രഖ്യാപിച്ച് കേരളം, മാളിക വിട്ട് മുഖ്യൻ താഴോട്ടിറങ്ങണം

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ലാത്തതാണ്. എന്നാല്‍ ഇരുഭാഗത്ത് നിന്നും രാഷ്ട്രീയം ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button