കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും നാട്ടിലേയ്ക്ക് പണം അയക്കാന്‍ പ്രവാസികളുടെ തിക്കും തിരക്കുമാണ്. ഒറ്റദിവസത്തിനിടെ ഒരു രൂപയിലേറെ വര്‍ധിച്ചപ്പോള്‍ സന്തോഷിക്കുന്നത് പ്രവാസികളാണ്. ദിനാറിന് കഴിഞ്ഞ ദിവസം ലഭിച്ചത് 233 രൂപാണ്. .മാസാവസാനം കൂടിയായതിനാല്‍ ദിനാറിന് പകരം കൂടുതല്‍ രൂപ ലഭിക്കുന്നത് ചെറിയ ശമ്പളക്കാരും നല്ല നിലയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. വീട്ടുചെലവിന് പ്രതിമാസം അയയ്ക്കുന്ന രൂപയ്ക്ക് പകരം നല്‍കേണ്ട ദിനാറിന്റെ തോത് കുറയുന്നുവെന്നതു തന്നെ കാരണം.
Read Also : ഡോളറിനെതിരെ രൂപ കൂപ്പുകുത്തുന്നു; എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ
കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കഴിഞ്ഞ രണ്ടാഴ്ചയായി വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അയയ്ക്കുന്ന തുകയുടെ തോതും ഇടപാടുകാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളും സംഘടനകളും പണമയയ്ക്കുന്നതും വര്‍ധനയ്ക്കു കാരണമാണ്.
Post Your Comments