KeralaNews

വെള്ളത്തിനടിയില്‍ നിന്നും പ്രത്യക്ഷമായ അടയാളം; ദൈവത്തിന്റെ കൈ കാണാൻ തിരക്കേറുന്നു

ഇതുകാണാൻ ഇപ്പോൾ നിരവധി പേരാണ് എത്തുന്നത്

കൊച്ചി: മഹാപ്രളയത്തിന് ശേഷം കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ ബൈപ്പാസ് പാലത്തിന് സമീപം മുതിരപ്പുഴയിൽ അത്ഭുതകാഴ്ച തെളിഞ്ഞു. മനുഷ്യന്റെ കൈയുടെ ആകൃതിയിലുള്ള പാറയാണ് ഇവിടെ തെളിഞ്ഞുവന്നത്. ഇതുകാണാൻ ഇപ്പോൾ നിരവധി പേരാണ് എത്തുന്നത്. പ്രളയത്തിനിടെ ആരെയോ രക്ഷിക്കാന്‍ വെള്ളത്തിനടിയില്‍ നിന്നും പ്രത്യക്ഷമായ ദൈവത്തിന്റെ കൈ ആണിതെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.

Read also: വെള്ളപ്പൊക്കത്തിനിടയിലും അത്ഭുതകരമായി ഒരു വിവാഹം; സംഭവം ഇങ്ങനെ

എന്നാൽ ശക്തമായ ഒഴുക്കില്‍ വെള്ളത്തിന് അടിയിലുണ്ടായിരുന്ന പാറക്കെട്ട് മനുഷ്യകരത്തിന്റെ ആകൃതി പ്രാപിച്ചതാണെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നുണ്ട്. മലവെള്ളപ്പാച്ചിലില്‍ മുങ്ങിയ മൂന്നാറിനെ ദൈവം കാത്തതാണെന്നും വാദമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button