
കോട്ടയം: മഴ മൂലമുണ്ടായ പ്രശ്നങ്ങളിൽ നിന്ന് കേരളം കരകയറിക്കൊണ്ടിരിക്കുകയാണ്. പ്രളയം മൂലം വിവാഹങ്ങൾ ഉൾപ്പെടെ പലർക്കും മാറ്റിവെക്കേണ്ടതായി വന്നു. എന്നാൽ തീരുമാനിച്ച ദിവസം തന്നെ തന്റെ വിവാഹം നടന്ന സംഭവം വ്യക്തമാക്കുകയാണ് ലവിച്ചൻ ബെന്നി എന്ന യുവാവ്. 15 ആം തീയതിയായിരുന്നു യുവാവിന്റെ വിവാഹം. വിവാഹം മാറ്റിവെക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ബന്ധുക്കളുടെ നിർബന്ധം മൂലം പതിനഞ്ചാം തീയതി തന്നെ നടത്തുകയായിരുന്നു.
Read also: ഉണ്ണി മേനോന്റെ മകന്റെ വിവാഹത്തിനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് ; കല്യാണം ആർഭാടങ്ങൾ ഇല്ലാതെ
കോരിച്ചൊരിയുന്ന മഴയത്ത് കുമരകത്ത് വെച്ചായിരുന്നു ലവിച്ചന്റെയും ജിഞ്ചുവിന്റേയും വിവാഹം. ഒരു പക്ഷെ ആഗസ്റ്റ് 16 നായിരുന്നു തങ്ങളുടെ വിവാഹം തീരുമാനിച്ചിരുന്നതെങ്കിൽ അത് മാറ്റിവെക്കേണ്ടി വരുമായിരുന്നു എന്നാണ് ഇരുവരും വ്യക്തമാക്കുന്നത്.
Post Your Comments