തിരുവനന്തപുരം: ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് നാലു പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികൾ. യുണെറ്റഡ് ഇന്ത്യ, നാഷണല്‍ , ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഒാറിയന്റല്‍ എന്നിവയാണ് നടപടി ലഘൂകരിച്ചത്. ഇതിന്റെ ഭാഗമായി പോളിസി ഉടമകള്‍ക്കുണ്ടായിട്ടുള്ള നഷ്ടം ഫോണ്‍ വഴിയും , ഇമെയില്‍ വഴിയും,ഓഫീസുകളില്‍ നേരിട്ടും ഏജന്റുമാര്‍ വഴിയും കമ്പനികൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.
Read also: വാഹനങ്ങള്‍ക്ക് അടയ്‌ക്കേണ്ട ഇന്‍ഷ്വറന്‍സ് തുകയില്‍ വര്‍ദ്ധനവ്
പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ക്ലെയിം കിട്ടാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കമെന്നും കമ്പനികൾ പോളിസി ഉടമകളെ അറിയിച്ചിട്ടുണ്ട്. ക്ലെയിമുകള്‍ വിലയിരുത്താന്‍ കേരളത്തിന് പുറത്തുള്ള സര്‍വേയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
Post Your Comments