Latest NewsNewsIndia

ആ​രോ​ഗ്യ, വാ​ഹ​ന ഇൻഷുറൻ​സു​ക​ളു​ടെ കാ​ലാ​വ​ധി നീട്ടി നൽകി

ന്യൂ ഡൽഹി : കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ആ​രോ​ഗ്യ, വാ​ഹ​ന ഇൻഷുറൻ​സു​ക​ളു​ടെ കാ​ലാ​വ​ധി നീട്ടി നൽകി. മാ​ർ​ച്ച് 25നും ​ഏ​പ്രി​ൽ 14നും ​ഇ​ട​യി​ൽ പു​തു​ക്കേ​ണ്ട ആ​രോ​ഗ്യ, വാ​ഹ​ന ഇൻഷുറൻസുകൾക്ക് ഏ​പ്രി​ൽ 21 വ​രെ ഇനി കാലാവധി ലഭിക്കും. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ പു​തു​ക്കേ​ണ്ട തീ​യ​തി നേ​ര​ത്തെ ജൂ​ണ്‍ 30 വ​രെ നീ​ട്ടി​ നൽകിയി​രു​ന്നു.

Also read : ലോക് ഡൗണ്‍ നിയമ ലംഘകരെ ജയിലില്‍ അടയ്ക്കാന്‍ സംസ്ഥാനങ്ങളോട് അമിത് ഷാ : കൊറോണയെ നേരിടാന്‍ ഇനി കടുത്ത നടപടികള്‍

ലോക്ക് ഡൗൺ പതിനാലിന് പിൻവലിക്കുമെങ്കിലും ചില നിയന്ത്രണങ്ങൾ തുടരുമെന്ന സൂചന ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡീയോ കോൺഫറൻസിൽ പ്രധാനമന്ത്രി നൽകിയിരുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ രാഷ്ട്രപതി ഇന്ന് ഗവർണ്ണറുമാരുമായി വിഡീയോ കോൺഫറൻസ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഇതിനോടകം 53 പേർ കൊവിഡ് ബാധിച്ചു മരിച്ചു. രോഗ ബാധിതരുടെ എണ്ണം 2069 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button