KeralaLatest NewsNews

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണം,ഗതാഗത മന്ത്രി ആന്റണി രാജു

കോടികളുടെ പണം പിരിഞ്ഞുകിട്ടാന്‍ പിണറായി സര്‍ക്കാരിന്റെ പുതിയ നീക്കം

തിരുവനന്തപുരം: ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

Read Also: ഹിന്ദു മിത്തിന് എതിരെ ഘോരം ഘോരം പ്രസംഗിച്ച സിപിഎം നേതാക്കളുടെ വായ അടപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ തരംഗം

എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25 കോടി 81 ലക്ഷം രൂപ ഇ- ചലാന്‍ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും എ ഐ ക്യാമറ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. 19 എംഎല്‍എമാരുടെ വാഹനങ്ങള്‍ക്കും 10 എം.പിമാരുടെ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വിഐപികളെ പിഴയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. എംഎല്‍എ, എം.പിമാരുടെ വാഹനങ്ങളടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button