Latest NewsNewsBusiness

ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്ക് സ്പോട്ട് ഇൻഷുറൻസ് നൽകാനൊരുങ്ങി കേന്ദ്രം

അടുത്തിടെ നടന്ന ജനറൽ ഇൻഷുറൻസ് കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്

രാജ്യത്തെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്ക് സ്പോട്ട് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ഫാസ്റ്റ് ടാഗുമായി ബന്ധപ്പെടുത്തി പുതിയ സംവിധാനത്തിന് രൂപം നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഇൻഷുറൻസ് കമ്പനികളെ ഫാസ്റ്റ് ടാഗ് സംവിധാനത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അടുത്തിടെ നടന്ന ജനറൽ ഇൻഷുറൻസ് കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് നിരത്തിലിറങ്ങുന്ന പകുതിയിലധികം വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നത്. ട്രാഫിക് അധികാരികൾ ഇൻഷുറൻസ് ഇല്ലാത്ത വാഹനം തടഞ്ഞാൽ വാഹനത്തിന്റെ ഉടമ ഉടൻ തന്നെ ഇൻഷുറൻസ് എടുക്കേണ്ടതാണ്. ഇതിനായുള്ള പണം ഫാസ്റ്റ് ടാഗ് അക്കൗണ്ടിൽ നിന്നാണ് ഈടാക്കുക. ഈ ആശയവുമായി ബന്ധപ്പെട്ട തീരുമാനം മാർച്ച് 17- ന് നടക്കുന്ന യോഗത്തിൽ കേന്ദ്രം എടുക്കുന്നതാണ്.

Also Read: കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button