ന്യൂഡൽഹി: രാജ്യത്ത് വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കാൻ സമയം നീട്ടി നൽകി കേന്ദ്ര ധനകാര്യ മന്ത്രാലയം. ലോക്ക് ഡൗൺ പ്രാഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ആണ് വാഹന ഇൻഷുറൻസ് പുതുക്കാനുള്ള തീയതീ ദീർഘിപ്പിച്ചത്.
ഇതനുസരിച്ച് മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങളിൽ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ ഇൻഷുറൻസ് പോളിസികൾ പുതുക്കാൻ ഏപ്രിൽ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് ആശങ്കവേണ്ടെന്നും ബന്ധപ്പട്ടെ അധികൃതർക്ക് ഇത് പ്രകാരം നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ പുതുക്കാനുള്ള കാലാവധി നേരത്തെ നീട്ടി നൽകിയിരുന്നു. ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി അവസാനിച്ച എല്ലാ ഡ്രൈവിംഗ് ലൈസൻസുകളുടെയും വാഹനങ്ങളുടെയും കാലാവധി ജൂൺ 30 വരെ നീട്ടാനാണ് തീരുമാനം.
ALSO READ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്ക് അടിയന്തിര ധനസഹായം അനുവദിച്ച് ലോക ബാങ്ക്
ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂൺ 30-നോ കാലാവധി അവസാനിക്കുന്ന ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നെസ്, പെർമിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകൾക്കും ജൂൺ 30 വരെ കാലാവധി ഉള്ളതായി കേന്ദ്ര ഗതാഗത വകുപ്പും അറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments