ജക്കാര്‍ത്ത: അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്‌ഐ) ബഹ്‌റിന്‍ താരങ്ങള്‍ക്കെതിരെ ഹിമ ദാസിനു തടസ്സം സൃഷ്ടിച്ചുവെന്ന കാരണം കാണിച്ച് അപ്പീല്‍ നല്‍കി. ഇന്ത്യയുടെ 4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ എം ആര്‍ പൂവമ്മ ഹിമ ദാസിനു ബാറ്റണ്‍ കൈമാറുന്നതിനിടെ ബഹ്‌റിന്റെ രണ്ടാമത്തെ റേസര്‍ ഇവര്‍ക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യയുടെ വാദത്തിന്മേലുള്ള ഹിയറിംഗ് ഇന്ന് നടക്കും.
Also Read : ഹിമ ദാസിനോട് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ മാപ്പ് പറഞ്ഞു
‘വളരെ വ്യക്തമായ തടസ്സം ആയിരുന്നു അത്, ഞങ്ങള്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. ഹിമയ്ക്ക് ചെറിയ പരുക്കും സംഭവിച്ചു, കൂടാതെ കുറച്ച് സമയവും നഷ്ടമായി. എന്താണ് സംഭവിച്ചതെന്ന് ജൂറിക്ക് പരിശോധിക്കാവുന്നതാണ്’ എഎഫ്‌ഐ പ്രസിഡന്റ് അഡില്ലി സുമിരിവാള പറഞ്ഞു. ഇത് തെളിയിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ വെള്ളി മെഡല്‍ സ്വര്‍ണ്ണമായി മാറിയേക്കുമെന്നാണ് അറിയുന്നത്.
Post Your Comments