ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും വിലയേറിയ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി റിക്കാക്കോ ഇകീക്ക്. ജപ്പാന്റെ അത്ഭുത നീന്തല്‍ താരമാണ് പതിനെട്ടുകാരിയായ ഇകീക്ക്. ആറ് സ്വര്‍ണവും, 2 വെള്ളിയുമാണ് ഏഷ്യന്‍ ഗെയിംസ് വേദിയില്‍ ഇവള്‍ സ്വന്തമാക്കിയത്. ഇതേ തുടര്‍ന്നാണ് ഗെയിംസിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പുരസ്‌കാരമായ മൂന്നരകോടി രൂപ ഇകീക്ക് നല്‍കുന്നത്. ഒരു ഏഷ്യന്‍ ഗെയിംസില്‍ ആറ് സ്വര്‍ണം നേടുന്ന ആദ്യ നീന്തല്‍ താരം കൂടിയാണ് ഇകീക്ക്.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ നേടിയ താരവും ഇകീ ആണ്. 2020-ല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്സില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്ന് 18കാരിയായ ഇകീ പറഞ്ഞു. പുരസ്‌കാരം നേടുന്ന നാലാം ജാപ്പനീസ് താരമാണ് ഇകീ.
ALSO READ:ഏഷ്യന്‍ ഗെയിംസില്‍ വിസ്‌മയ നേട്ടങ്ങളുമായി വിസ്‌മയ
Post Your Comments