ന്യൂഡൽഹി : കേരളത്തിന് അഭിഭാനിക്കാം. മലയാളി താരം ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് അവാർഡിന് പരിഗണിക്കുവാൻ കാരണം. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ഇദ്ദേഹം ജക്കാർത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.
3.44.72 സെക്കന്‍ഡില്‍ 1500 മീറ്റർ ഓടിയെത്തിയാണ് സ്വർണ്ണം അണിഞ്ഞത്. 800 മീറ്ററില്‍ ഇന്ത്യന്‍ താരം മന്‍ജിത് സിംഗ് പിന്നിലാക്കി. 1:46:15 സെക്കന്റില്‍ മന്‍ജിത് ഓടിയെത്തിയപ്പോള്‍ 1:46:35 ഓടിയെത്തിയാണ് ജിന്സണ് വെള്ളിമെഡൽ നേടിയത്.
Post Your Comments