Latest NewsKerala

23കാരിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ വനിതാ കമ്മിഷന്‍ കേസെടുക്കും

അഞ്ച് വര്‍ഷം മുൻപ് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് വെള്ളക്കടലാസില്‍ കുറിപ്പെഴുതി നല്‍കി

തിരുവനന്തപുരം: പയ്യന്നൂരില്‍ 23കാരിയെ പെരുമ്ബ സ്വദേശിയായ ഭര്‍ത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് അറിയിച്ചു. മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം. സി ജോസഫെയ്ന്‍ ആവശ്യപ്പെട്ടു.

ALSO READ: സുപ്രീം കോടതി വിധിക്ക് പുല്ലു വിലനൽകി കണ്ണൂരിൽ മുത്തലാഖ്

divorce

അഞ്ച് വര്‍ഷം മുൻപ് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് വെള്ളക്കടലാസില്‍ കുറിപ്പെഴുതി നല്‍കി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ദമ്പതികള്‍ക്ക് നാല് വയസ് പ്രായമുള്ള ഒരു മകനുണ്ട്. കഴിഞ്ഞ മാസം മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഒമ്പത് ദിവസത്തിന് ശേഷം ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് വിവാഹമോചനം നല്‍കേണ്ടത് കോടതിയാണെന്നും മത സംവിധാനമോ മത മേലദ്ധ്യക്ഷന്‍മാരോ മതനേതാക്കന്‍മാരോ അല്ലെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ ശക്തമായി ഇടപെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എം .സി ജോസഫെയ്ന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button