KeralaNews

പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ട് കലാഭവന്‍ മണിയുടെ സഹോദരന്റെ കുടുംബം

ഈസ്റ്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്

തൃശൂര്‍: പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടിരിക്കുകയാണ് കേരളീയര്‍. സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ ആധിയോടെയാണ് തിരിച്ച് വീട്ടിലേക്ക് കയറിച്ചെല്ലുന്നത്. എന്നാല്‍ പലരെയും തളര്‍ത്തുന്ന ഒരു കാഴ്ചയായിരിക്കും അവിടെ ഏവര്‍ക്കും കാണാന്‍ സാധിക്കുക. അത്തരത്തിലൊരു കാഴ്ചയാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ വേലായുധന്റെ കുടുംബം ഇപ്പോള്‍ നേരിടുന്നത്. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി മുങ്ങിപ്പോയതിനാല്‍ ചാലക്കുടി ഈസ്റ്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

മണിയുടെ മൂത്ത സഹോദരന്റെ ഭാര്യ വത്സയും മകന്‍ സുമേഷുമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. മകന്‍ സുമേഷ് ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗമായ ഓട്ടോറിക്ഷയും വെള്ളം കയറി നശിച്ച അവസ്ഥയിലായപ്പോള്‍ മുന്നോട്ട് ജീവിക്കാന്‍ ഇവരുടെ മുന്നില്‍ വേറെ മാര്‍ഗമില്ല. വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീടിനകം മുഴുവന്‍ ചെളി കയറിയ അവസ്ഥയിലാണ്. ക്യാംപിലിരുന്നപ്പോഴും വീടിന്റെ കാര്യത്തില്‍ എന്ത് ചെയ്യുമെന്ന ചിന്തയിലായിരുന്നു ഞങ്ങള്‍.

Also Read : പ്രളയക്കെടുതി : ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി

താമസിക്കാന്‍ പറ്റിയ സാഹചര്യമല്ല വീടിനുള്ളതെന്ന് വേലായുധന്റെ ഭാര്യ വത്സ പറയുന്നു. പതിനഞ്ച് വര്‍ഷം മുമ്പാണ് അറുപത് വര്‍ഷം പഴക്കമുള്ള ഈ വീട് മണി വാങ്ങിക്കൊടുത്തത്. വീടിനകം മുഴുവന്‍ വെള്ളം കയറിയപ്പോള്‍ ഇവര്‍ ചേനക്കര ക്യാംപിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ തിരികെയത്തിയപ്പോള്‍ വീട്ടില്‍ നശിക്കാത്തതായി ഒന്നുമില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം വെളളത്തില്‍ ഒലിച്ചു പോകുകയും നശിച്ചുപോകുകയും ചെയ്തിരുന്നു. ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ വീട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം എന്ന അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button