തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്നുള്ള നവകേരളാ നിര്‍മ്മാണത്തിനായുള്ള ക്രൗഡ് ഫണ്ടിംഗ് പദ്ധതിക്ക് തണുപ്പന്‍ പ്രതികരണം. വേണ്ടത്ര പ്രചാരണം നല്‍കാഞ്ഞതാണ് പദ്ധതി ഇത്തരരത്തിലാകാനുള്ള കാരണമെന്നനാണ് അധികൃതര്‍ പറയുന്നത്. പദ്ധതി ആരംഭിച്ച് 10 ദിവസം പിന്നിടുമ്പോള്‍ കിട്ടിയത് പത്ത് രൂപ മുതല്‍ നൂറ് രൂപ വരെ മാത്രമാണ്. ചെറിയനാട് പഞ്ചായത്തില്‍ നിന്ന് കിട്ടിയത് 10 രൂപ മാത്രമാണ്. ഇവിടെ 24 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ചാലക്കുടി മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഒരു രൂപ പോലും കിട്ടിയില്ല. ഇവിടെ 6 കോടിയുടെ നഷ്ടമാണുണ്ടായത്.
Post Your Comments