തിരുവനന്തപുരം : പ്രളയക്കെടുതിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബാങ്കിന്റെ അടുത്ത പ്രവൃത്തി ദിനത്തില്‍ തുക കൈമാറണമെന്നാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതോടൊപ്പം തന്നെ സര്‍ക്കാരിന് ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നുവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also read : ദുരിതാശ്വാസ ഫണ്ട് നല്‍കരുത് : പ്രചരണത്തിനെതിരെ മുഖ്യമന്ത്രി
വീട് പൂര്‍ണ്ണമായി തകര്‍ന്നുപോയ ധാരാളം കുടുംബങ്ങളുണ്ട്. ധാരാളം വീടുകള്‍ താമസയോഗ്യമല്ലാതായി. ഓരോ ജില്ലയിലും ഓരോ പ്രദേശത്തും അങ്ങനെയുളള എത്ര കുടുംബങ്ങളുണ്ട് എന്നത് സംബന്ധിച്ച് ഉടനെ വിവരം ശേഖരിക്കണം. അഴുകുന്ന മാലിന്യം പെട്ടെന്ന് സംസ്കരിക്കാനുളള നടപടി കലക്ടര്‍മാരുടെ നേതൃത്വത്തിലെടുക്കണമെന്നും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സംഘടനകളെയും കണ്ടെത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments