ഷാര്‍ജ: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് കേന്ദ്രം നിഷേധിച്ചതിന് കാരണം കേരളം നന്നാവേണ്ട എന്ന കേന്ദ്രത്തിന്റെ നിലപാട് കാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ജനതയുടെ ഭാവിയെയാണു കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്. എന്നാല്‍ ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും കേരളത്തിനു മുന്നോട്ടു പോയേ പറ്റൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടയുന്നു.
കേരളത്തിന് മുന്നോട്ടു പോകാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റേത് മുട്ടാപ്പോക്ക് നയമാണ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഇത് ഒരു ജനതയുടെ നില നില്‍പ്പിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments