KeralaEntertainment

ഒരു സ്ത്രീയും പേളിയെ പോലെ ആകരുതെന്ന് ബഷീർ; ബിഗ് ബോസ് ഹൗസിൽ വിവാദം പുകയുന്നു

പുതിയ ക്യാപ്റ്റനായി ബഷീര്‍ അധികാരമേറ്റ രണ്ടാമത്തെ ദിവസമാണ് ഈ പ്രശ്‌നം ഉണ്ടായത്

ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ നാടകീയമായ രംഗങ്ങളാണ് നടക്കുന്നത്. വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് മത്സരാർത്ഥികൾ ഓരോ ചുവടും വെക്കുന്നത്. 64 ആം ദിവസമായ ഇന്നലെ ബിഗ് ബോസ് ഹൗസിൽ സംഭവബഹുലമായ സംഭവങ്ങളാണ് അരങ്ങേറിയത്. മട്ടൻ കറി വെക്കുന്നതിനെ ചൊല്ലി പേളിയും ബഷീറും തമ്മിൽ തുടങ്ങിയ തർക്കം വൻ വഴക്കിൽ അവസാനിക്കുകയായിരുന്നു. പുതിയ ക്യാപ്റ്റനായി ബഷീര്‍ അധികാരമേറ്റ രണ്ടാമത്തെ ദിവസമാണ് ഈ പ്രശ്‌നം ഉണ്ടായത്. അനൂപും സാബുവും ഈ വിഷയത്തിൽ ബഷീറിനെ പിന്തുണയ്ക്കുകയുണ്ടായി.

Read also: പ്രളയം തകർത്ത ജീവിത അനുഭവവുമായി ബിഗ് ബോസ് അഞ്ജലിയുടെ ഹൃദയ സ്പർശിയായ വെളിപ്പെടുത്തൽ

പേളി തന്റെ വീട്ടിലുള്ളവരെ വിളിച്ചുവെന്ന് പറഞ്ഞായിരുന്നു ബഷീര്‍ വഴക്കുണ്ടാക്കിയത്. തന്റെ വീട്ടിലുള്ളവരെ പറയാന്‍ പേളിയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നും ഒരിക്കലും ഒരു സ്ത്രീയും ഇതുപോലെ പെരുമാറരുതെന്നും ബിഗ് ബോസിൽ നിന്ന് തനിക്ക് പുറത്ത് പോകണമെന്നും ബഷീർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button