റായ്പുര്‍: രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആബുലന്‍സില്‍ ഹോസ്പിറ്റലിലേയ്ക്കു കൊണ്ടു പോയ 5 വയസുകാരി ഓക്സിജന്‍ കിട്ടാതെ മരിച്ചു. ഛത്തീസ്ഗഡിലെ ബിജാപുരിലെ ബുല്‍ബുല്‍ കുഡിയം എന്ന ബാലികയാണ് അതിദാരുണമായി മരിച്ചത്. നിമോണിയ ബാധിച്ച പെണ്‍ക്കുട്ടിയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റുമ്പോഴാണ് സംഭവം. ബിജാപുര്‍ ജില്ലാ ആശുപ്രതിയില്‍നിന്നു 160 കിലോമീറ്റര്‍ അകലെയുള്ള ജഗ്ദല്പുര് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകുമ്പോള്‍ ആംബുലന്‍സില്‍ വെന്റിലേറ്ററുമായി ബന്ധിപ്പിച്ചിരുന്ന സിലിണ്ടറിലെ ഓക്സിജന്‍ തീരുകയായിരുന്നു.
ആശുപത്രിയില്‍ പോകുന്ന വഴിയില്‍ ടോക്പാല്‍ എന്ന സ്ഥലത്തുവച്ചാണ് ഓക്സിജന്‍ തീര്‍ന്നത്. എന്നാല്‍ അടുത്തുള്ള ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിന് വേണ്ടി സമീപിച്ചെങ്കിലും നല്കാന് അധികൃതര്‍ തയാറായില്ലെന്നു പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. 108 ആംബുലന്‍സിലെ മെഡിക്കല്‍ ടെക്നീഷ്യന് മറ്റൊരിടത്തായിരുന്നതിനാല്‍ വാഹനത്തില്‍ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. കൃത്യസമയത്ത് ബിജാപുര്‍ ആരോഗ്യവകുപ്പിനെ ഡ്രൈവര്‍ വിവരം അറിയിച്ചിരുന്നെങ്കില്‍ ഓക്സിജന്‍ സിലിണ്ടര്‍ നല്‍കാമായിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്്ടര്‍ പുജാരി പറഞ്ഞു. കൂടാതെ മറ്റ് ആശ്പത്രികളിലേയ്ക്ക് കൊണ്ടു പോകുന്ന രോഗികള്‍ക്ക് ഒരു ഓക്സിജന്‍ സിലിണ്ടര്‍ മാത്രമേ നല്കാറുള്ളൂവെന്നും അതു തീര്‍ന്നതിന്റെ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:മലയാളി തീര്ത്ഥാടകന് ലിഫ്റ്റിൽ നിന്ന് വീണു മരിച്ചു
സ്കൂളില്‍ ബോധരഹിതയായി വീണ കുട്ടിയെ ഓഗസ്റ്റ് 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കൂളില്‍നിന്ന് ആവശ്യമായ ചികിത്സ മകള്ക്ക്് ലഭിച്ചില്ലെന്ന് പിതാവ് ചംറു കുഡിയം ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്കാന് ബിജാപുര്‍ കലക്ടര്‍ കെ.ഡി.കുഞ്ജാം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി പഠിച്ചിരുന്ന മട്വാഡ ആശ്രമം സ്കൂള്‍ അധികൃതരോടും വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments