കോഴിക്കോട്: ഈ ഓണം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. മഹാപ്രളയം വരുത്തിവെച്ച ഭീതിക്കിടയിലാണ് ഓണം കടന്നുവന്നത്. കുറേയധികം പേരുടെ ഇത്തവണത്തെ ഓണം ദുരിതാശ്വാസ ക്യാംപുകളിലായിരുന്നു. പല ജാതിയില്‍പ്പെട്ടവര്‍, പല മതത്തില്‍പ്പെട്ടവര്‍ എല്ലാവരും ഒന്നിച്ച് ഓണം ഉണ്ടു. സ്വന്തമാക്കിയതെല്ലാം നഷ്ടപ്പെട്ട വേദനകള്‍ അവര്‍ ഒരുമിച്ച് പങ്കുവെച്ചു. ക്യാമ്പുകളില്‍ നിന്ന് തിരിച്ചു വീട്ടിലേക്ക് പോകാറായപ്പോഴേക്കും എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലായി. ക്യാമ്പ് വിട്ടു പോകുന്നവരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കൊടുങ്ങല്ലൂര്‍ പുല്ലൂറ്റിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകുന്ന ദൃശ്യങ്ങള്‍ കണ്ണ് നിറയ്ക്കും. പരസ്പരം കെട്ടിപ്പിടിച്ചും മുത്തംകൊടുത്തും കൈകൊടുത്തും കണ്ണീരണിഞ്ഞുമാണ് ഓരോരുത്തരും ക്യാമ്പ് വിട്ടത്. ‘ജനങ്ങളെ ഇവിടെ മുസ്ലീമും ഹിന്ദുവും ക്രിസ്ത്യാനിയുമെന്ന വേര്‍ത്തിരിവില്ലാതെ ഒരമ്മ പെറ്റ മക്കളെ പോലെ ഈയൊരു സൗഹാര്‍ദ്ദമാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്ന ക്യാപ്ഷനോടെയുള്ള ദൃശ്യം നിരവധിപേരാണ് ഇതിനോടകം ഷെയര്‍ ചെയ്തത്. വീഡിയോ കാണാം.
https://www.facebook.com/geni.parathodika/videos/445896539147360/?t=4
Post Your Comments