തിരുവനന്തപുരം: യുഎഇ കേരളത്തിന് 700 കോടി രൂപ സംഭാവാന നല്‍കി എന്ന് വിഷയത്തില്‍ നിരവധി സംഭവവികാസങ്ങളാണ് കുറച്ചുനാളായി സംഭവിച്ചുകൊണ്ടിരുന്നത്. യുഎഇ അത്രയും പണം സംഭാവനയായി കേരളത്തിന് നല്‍കിയെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. ഇപ്പോള്‍ ഈവിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read : കേരളത്തിന് യുഎഇയുടെ 700 കോടി ധനസഹായം; സത്യാവസ്ഥ ഇതാണ്
യുഎഇ ഗവണ്‍മെന്റ് തരുമെന്ന് കരുതിയ 700 കോടിയുടെ ദുരിതാശ്വാസ ധനസഹായം വല്ലാത്ത പൊല്ലാപ്പായി. സിപിഎമ്മും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തുന്നു, ബിനോയ് വിശ്വം കോടതി കയറുന്നു, അര്‍ണാബ് ‘ഗോ’സ്വാമി കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരെ ആകമാനം ആക്ഷേപിക്കുന്നു.
എന്താണ് യാഥാര്‍ത്ഥ്യം? യുഎഇ 700 കോടി രൂപ (100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍) തരാന്‍ ഉദ്ദേശിച്ചോ? അത് കേന്ദ്ര സര്‍ക്കാര്‍ മുടക്കിയതാണോ? അതോ മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ടതാണോ?
ഈ വിഷമസന്ധിയില്‍ നിന്ന് കരകയറ്റാന്‍ എംഎ യൂസഫലിക്കു മാത്രമേ സാധിക്കൂ. അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞാല്‍ വിവാദം അവിടെ അവസാനിക്കും. അതുകൊണ്ട് യൂസഫലി സാഹിബ് മൗനം വെടിയണം. കേരളത്തെ രക്ഷിക്കണം
Post Your Comments