തെലങ്കാന: തെലങ്കാന പൊലീസിന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു ഹോം ഗാർഡിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥൻ ദിപാൻഷു കബ്രയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ശക്തമായ ഒഴുക്കുള്ള അരുവിയിൽ കുടുങ്ങിയ നായയെ ജീവൻ പണയപെടുത്തിയാണ് ധീരനായ ഹോം ഗാർഡ് രക്ഷിച്ചത്.
Also read: ‘ഉക്രൈൻ അതിർത്തിയല്ല, ആദ്യം യു.എസ് അതിർത്തി സംരക്ഷിക്കൂ’ : ജോ ബൈഡനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്
‘ഒഴുക്കിൽ കുടുങ്ങിയ നായയെ കണ്ട തെലങ്കാന സിഒപിയുടെ ഹോം ഗാർഡ് ആയ മുജീബ്, ഉടൻ തന്നെ ജെസിബി വിളിച്ച് അതിനെ രക്ഷിക്കാൻ ഇറങ്ങി. അദ്ദേഹത്തിന്റെ ആ മനസ്സിന് ഹൃദയം നിറഞ്ഞ സല്യൂട്ട്’ ദിപാൻഷു കബ്ര വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.
ഒറ്റപ്പെട്ട നായയെ രക്ഷിക്കാൻ ഒരുങ്ങിയ മുജീബ് രക്ഷാപ്രവർത്തനത്തിനിടെ സഹായത്തിനായി ജെസിബി ഏർപ്പാടാക്കുകയായിരുന്നു. 2 മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ പേടിച്ചരണ്ട നായയെ മുജീബ് സമീപിക്കുന്നതും, ഒടുവിൽ അതിനെ ജെസിബിയിൽ കയറ്റി രക്ഷിക്കുന്നതും കാണാം. വീഡിയോയുടെ അവസാനം മുജീബ് നായയെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ, മുജീബിന്റെ ധീരതയെയും അപകടത്തെ നേരിട്ടും മൃഗത്തെ രക്ഷിക്കാൻ അദ്ദേഹം കാണിച്ച മനസ്സിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.
https://twitter.com/ipskabra/status/1485960791300141056?s=20
Post Your Comments