സി.പി.എമ്മിൽ വ്യക്തിപൂജ പാരമ്യത്തിൽ എത്തിനിൽക്കുകയാണെന്നും, സിനിമാതാരങ്ങളെ അണിനിരത്തി താരനിശ നടത്തുന്ന മുഖ്യമന്ത്രി കേരളത്തിലെ സി.പി.എമ്മിന്റെ പുതിയ മുഖമാണെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ.
‘സി.പി.എമ്മിൽ വ്യക്തിപൂജ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. അത് ഏറ്റവും അപഹാസ്യമായ രൂപത്തിലേക്കെത്തി. സിനിമാതാരങ്ങളെ അണിനിരത്തി താരനിശ നടത്തുന്ന മുഖ്യമന്ത്രി കേരളത്തിലെ സി.പി.എമ്മിന്റെ പുതിയ മുഖമാണ്. ധർമ്മടത്ത് വിജയിക്കണമെങ്കിൽ സിനിമാതാരങ്ങളെ അണിനിരത്തണമെന്ന ഗതികേടിലായോ പിണറായി എന്നാണ് പാർട്ടി അണികൾ ചോദിക്കുന്നത്’. വാളയർ കുഞ്ഞുങ്ങളുണ്ടോ അമ്മ മത്സരിക്കുന്നോയെന്ന ആശങ്ക പിണറായിക്കുണ്ടെന്നും വി. മുരളീയധരൻ പറഞ്ഞു.
താരനിശ നടത്തുന്നതിനുളള പണം എവിടെ നിന്ന് വരുന്നുവെന്ന് വ്യക്തമാക്കണമെന്നും, കളളപ്പണ ഇടപാടിൽ നിന്നുകിട്ടിയ വിഹിതമാണോ ഇതെന്ന് ജനങ്ങൾക്കറിയണമെന്നും വി.മുരളീധരൻ പറഞ്ഞു. ‘ബി.ജെ.പി ശക്തമായ മത്സരം നടത്തുന്ന ഇരുപത് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ്-സി.പി.എം ധാരണയുണ്ട്. മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപ്പിക്കാൻ വോട്ട് അഭ്യർത്ഥന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ വാക്കുകൾ ഇതിന് തെളിവാണെന്നും വി. മുരളീധരൻ വ്യക്തമാക്കി.
Post Your Comments