തിരുവനന്തപുരം: സിപിഎമ്മിന്റെ എ.എ റഹിമിനേക്കാൾ രാജ്യസഭയിൽ നന്നായി പെർഫോം ചെയ്യാൻ പോകുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്‌ണൻ ആയിരിക്കുമെന്ന് അഡ്വ. എ ജയശങ്കർ. ശ്രീനിവാസനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായി പറയാൻ അറിയാവുന്നയാളാണ് അദ്ദേഹമെന്നും ജയശങ്കർ പറഞ്ഞു.
‘ശ്രീനിവാസനെ എനിക്ക് വളരെ കൃത്യമായി അറിയാം. വളരെ കാലമായി എനിക്ക് പരിചയമുള്ളതാണ്. ഏതുനിലയ്ക്കും രാജ്യസഭയിൽ പോയാൽ അദ്ദേഹം ശോഭിക്കും. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായി പറയാൻ അറിയാവുന്നയാളാണ്. പാർലമെന്റിൽ പോകുന്നത് പ്രക്ഷോഭം ഉണ്ടാക്കാൻ വേണ്ടിയിട്ടല്ലല്ലോ? രാജ്യസഭയിലൊക്കെ പോയാൽ ഇദ്ദേഹത്തെ പോലുള്ളവരായിരിക്കും റഹിമിനേക്കാൾ നന്നായി പെർഫോം ചെയ്യുക എന്ന് ഞാൻ എഴുതിവച്ചു തരാം’- ജയശങ്കർ പറഞ്ഞു.
Reda Also : എല്ലാ കാര്യങ്ങളും സമാധാനപരം: കെ റെയിലിനെതിരെ വലിയ പ്രതിഷേധങ്ങളില്ലെന്ന് മുഖ്യമന്ത്രി
അതേസമയം, ശ്രീനിവാസൻ കൃഷ്ണനെ പരിഗണിക്കുന്നതിനോട് കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾക്ക് വിയോജിപ്പുണ്ട്. എന്നാൽ, ഹൈക്കമാൻഡ് നിർദ്ദേശമായി വന്നാൽ തള്ളാനാകാത്ത സ്ഥിതിയാണ്. ഡൽഹിയിലുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആലപ്പുഴ മുൻ ഡിസിസി പ്രസിഡന്റ് എം. ലിജുവിന്റെ പേരാണ് നിർദ്ദേശിച്ചത്. ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഇന്നലെ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സുധാകരൻ ആവശ്യപ്പെട്ടു. എന്നാൽ, പാനലായി പേരുകൾ സമർപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും. 21-നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.
Post Your Comments