കൊച്ചി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ അപകട മരണത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കവേ അദ്ദേഹത്തെ പരിഹസിച്ചു പോസ്റ്റിട്ട കേരള സർക്കാർ പ്ലീഡർ രശ്മിത രാമചന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് ഉള്ളത്. നിരവധി പേരാണ് രശ്മിതയ്ക്കെതിരെ രംഗത്തെത്തിയത്. ഇവർക്കെതിരെ യുവമോർച്ച പരാതിയും നൽകിയിരുന്നു.
ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. കശ്മീരി പൗരനെ ജീപ്പിന് മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന് മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.
സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം പോസ്റ്റിനു നിശിത വിമർശനവുമായി അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്തെത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
ഇന്ത്യൻ സേനാനായകൻ അപകടത്തിൽ മരിക്കുമ്പോൾ പാക്കിസ്ഥാൻകാർ ആഹ്ലാദിക്കുന്നത് സ്വാഭാവികം. കശ്മീർ സ്വാതന്ത്ര്യവാദികളുടെ സന്തോഷവും മനസ്സിലാക്കാം. നമ്മുടെ നാട്ടിലെ ജിഹാദികളെ പോലും തെറ്റു പറയാനാകില്ല.
സുഡാപ്പി- മദൂദികളുടെ കയ്യടി കിട്ടാൻ ഫേസ്ബുക്ക് പോസ്റ്റിടുന്ന ക്ഷുദ്രജീവികളായ സാംസ്കാരിക നായികമാരെ മുക്കാലിയിൽ കെട്ടി അടിക്കണം
Post Your Comments