Latest NewsCinemaNewsUncategorized

ലോറൻസ് വാക്ക് പാലിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി

ലോറൻസ് നേരിട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ ആണ് തുക കൈമാറിയത്

മഹാപ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കേരളീയർക്ക് നടനും സംവിധായകനുമായ ലോറൻസ് നൽകാമെന്നേറ്റ ഒരു കോടി നൽകി. ലോറൻസ് നേരിട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ ആണ് തുക കൈമാറിയത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സന്നിഹിതരായിരുന്നു. നേരത്തെ ലോറൻസ് ഒരു കോടി പ്രഖ്യാപിച്ചിരുന്നു.

കാശ് നേരിട്ട് നല്കാൻ ലോറൻസ് മുഖ്യമന്ത്രിയുടെ സമയം ആവശ്യപ്പെട്ടിരുന്നു. ഇന്ന് സമയം അനുവദിച്ചതോടെ ഇന്ന് നേരിട്ട് എത്തി നൽകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. തെലുങ്ക്, തമിഴ് തുടങ്ങി ഭാഷകളില്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ലോറന്‍സ് രാഘവ മികച്ച കൊറിയോഗ്രാഫര്‍ കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button