മേലാറ്റൂര്‍ : ഷഹിന്‍ എന്ന ഒമ്പത് വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവിന്റെ സഹോദരന്റെ വെളിപ്പെടുത്തല്‍ കേട്ടാല്‍ ആരും നടുങ്ങും. 12 ദിവസം മുന്‍പ് കാണാതായ ഒന്‍പതു വയസ്സുകാരനെ പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രതി.
ഷഹിന്‍ പുഴയില്‍ മുങ്ങിത്താഴുന്നത് വരെ നോക്കിനിന്നു . മരണം ഉറപ്പാക്കിയതിനു ശേഷം തിരിച്ചു പോന്നു. ഒരു കൂസലുമില്ലാതെയായിരുന്നു പ്രതി പൊലീസിനോട് സംഭവം വിവരിക്കുന്നത്. കുട്ടിയെ ബൈക്കില്‍ കയറ്റുകയാണെന്ന് ഭാവിച്ച് ഉയര്‍ത്തിയശേഷം ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് പ്രതി നോക്കിനിന്നു. സ്വര്‍ണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്നും മുഹമ്മദ് മൊഴി നല്‍കി.
എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍സലാം – ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹിനെയാണ് ആനക്കയത്ത് കടലുണ്ടിപ്പുഴയില്‍ തള്ളിയിട്ടു കൊന്നത്. കുട്ടിക്കുവേണ്ടി കടലുണ്ടിപ്പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.
read also ; പ്രളയത്തിനിടെ ഒൻപത് വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
ഈ മാസം പതിമൂന്നിനാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരന്‍ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്‌കൂളിനു സമീപത്തുനിന്നു ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഷഹിന്റെ പിതാവ് മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വര്‍ണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.
രാത്രി വരെ കുട്ടിയേയുമായി പലയിടങ്ങളില്‍ കറങ്ങി. സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വാര്‍ത്ത പ്രചരിച്ചത് പ്രതിയെ അസ്വസ്ഥനാക്കി. സ്‌കൂള്‍ യൂണിഫോം മാറ്റി പകരം പുതിയ ഷര്‍ട്ട് വാങ്ങി നല്‍കി. പൊലീസ് പിടിയിലാകുമെന്ന സംശയം ബലപ്പെട്ടതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. യൂണിഫോം ബാഗിലാക്കി തറവാട് വീടിനടുത്ത പുളളീലങ്ങാടി ജുമാമസ്ജിദിന് സമീപം ഉപേക്ഷിച്ചു. കുട്ടിയെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ വളണ്ടിയര്‍മാരുടെ കൂടി സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.
Post Your Comments