Kerala

പ്രളയത്തിനിടെ ഒൻപത് വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറം: പ്രളയസമയത്ത് ഒൻപത് വയസുകാരനെ കടലുണ്ടിപ്പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരനായ എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് അറസ്റ്റിൽ. എടയാറ്റൂർ മങ്കരത്തൊടി അബ്‌ദുൽസലാം – ഹസീന ദമ്പതികളുടെ മകനും എടയാറ്റൂർ ഡിഎൻഎം എയുപി സ്‌കൂൾ വിദ്യാർഥിയുമായ മുഹമ്മദ് ഷഹിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. സ്വർണം കൈക്കലാക്കുന്നതിനായിരുന്നു കൊലപാതകമെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.

Read also: പ്രളയത്തിനിടെ കാണാതായ ഒൻപത് വയസുകാരന്റെ മരണം കൊലപാതകമെന്ന് സൂചന

ഈ മാസം 13ന് ആണ് ഷഹിനെ കാണാതായത്. തട്ടിക്കൊണ്ട് പോയ ശേഷം കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു മുഹമ്മദിന്റെ പദ്ധതിയെന്നാണ് സൂചന. പകൽ മുഴുവൻ കുട്ടിയോടൊപ്പം കറങ്ങി പുതിയ ഷർട്ട് വാങ്ങി, യൂണിഫോം മാറ്റി സ്‌കൂൾ ബാഗിലിടുകയും ചെയ്‌തു. സിനിമ കാണിച്ചും ഭക്ഷണം വാങ്ങിക്കൊടുത്തും രാത്രി രഹസ്യകേന്ദ്രത്തിലേക്കു മാറ്റാനായിരുന്നു നീക്കം. എന്നാൽ കുട്ടിയെ കാണാതായ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ പരിഭ്രാന്തനായ ഇയാൾ കൊലപാതകം നടത്താൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button