യുവാക്കളെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയില്‍ കിടിലന്‍ ബൈക്കുമായി ടിവിഎസ്. 110 സിസി വിഭാഗത്തിൽ വിക്ടര്‍, സ്റ്റാര്‍ സിറ്റി പ്ലസ് എന്നിവയ്ക്ക് പിന്നാലെ റേഡിയോൺ എന്ന ബൈക്കിനെയാണ് വിപണിയില്‍ എത്തിച്ചത്. 2012 ഓട്ടോ എക്‌സ്‌പോയിലായിരുന്നു ആദ്യമായി ഇവനെ അവതരിപ്പിച്ചത്. അന്ന് 125 സിസി ആയിരുന്നു എന്‍ജിന്‍ എങ്കിലും പ്രൊഡക്ഷൻ മോഡലിലേക്ക് കടന്നപ്പോൾ അത് 110ആയി. ഈ വിഭാഗത്തിലെ മത്സരം കടുപ്പിക്കുക എന്നത് ലക്‌ഷ്യം.
കാഴ്ച്ചയിൽ നിരത്തിലുള്ള ചില ബൈക്കുകളോട് സാമ്യം തോന്നുമെങ്കിലും വ്യത്യസ്തമായ ഡിസൈൻ പുതുമ നൽകുന്നു. സിംഗിള്‍ ക്രാഡില്‍ ട്യൂബുലാര്‍ ഫ്രെയിം,വലിയ സീറ്റ്, ഹെഡ്‌ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്(ക്ലാസിക് 350യിലെ ഇന്ധന ടാങ്കിലും ഈ പാഡിങ് ഉണ്ട്), ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, , ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവ പ്രധാന പ്രത്യേകതകൾ. സ്റ്റാര്‍സിറ്റി പ്ലസില്‍ നിന്നുള്ള ഘടകങ്ങളും ഇതിൽ കാണാവുന്നതാണ്.
109.7 സിസി ഒറ്റ സിലിണ്ടര്‍ മൂന്നു വാല്‍വ് എയര്‍ കൂള്‍ഡ് എഞ്ചിന്‍ 8.3 bhp കരുത്തും (7,000 rpm) 8.7 Nm ടോർക്കും (5,000 rpm) സൃഷ്ടിച്ച് നിരത്തിൽ റേഡിയോണ് കരുത്തും നാലു സ്പീഡ് ഗിയർ ബോക്സ് കുതിപ്പും നൽകുന്നു. ലിറ്ററിന് 69.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയുന്നത്. 10 ലിറ്ററായിരിക്കും ഇന്ധന ശേഷി. 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്,8 ഇഞ്ചാണ് അലോയി വീല്‍ കൂടാതെയുള്ള സിങ്ക്രൊണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജിയാണ് എടുത്തു പറയേണ്ട ഒരു പ്രധാന പ്രത്യേകത. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ഇതാദ്യമാണെന്നു ടിവിഎസ് അവകാശപ്പെടുന്നു.
വൈറ്റ്, ബീജ്, പര്‍പ്പിള്‍, ബ്ലാക് എന്നീ നിറങ്ങളില്‍ എത്തുന്ന ബൈക്കിനു 48,400 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. അടുത്തമാസം മുതല്‍ ഡീലര്‍ഷിപ്പുകളില്‍ വില്‍പനയ്‌ക്കെത്തുന്ന റേഡിയോണിനു വര്‍ഷങ്ങളായി 110 സിസി വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ഹീറോ സ്പ്ലെന്‍ഡറാണ് മുഖ്യ എതിരാളി. രണ്ടുലക്ഷം റേഡിയോണ്‍ ബൈക്കുകള്‍ ഈ വര്‍ഷം വിറ്റഴിക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്.
Also read : പ്രളയ ദുരന്തം : കേരളത്തിന് സഹായവുമായി ഹോണ്ട
Also read : പിന്‍ ഡിസ്‌ക് ബ്രേക്കുമായി പള്‍സര്‍ എന്‍ എസ് 160യെ വിപണിയിലെത്തിച്ച് ബജാജ്
Post Your Comments