ന്യൂഡല്‍ഹി : പ്രളയ ദുരന്തത്തിൽപെട്ട കേരളത്തിന് സഹായവുമായി ഹോണ്ട ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 കോടി രൂപയുടെ ചെക്ക് നല്കിയ വിവരം പ്രസ്താവനയിലൂടെയാണ് കമ്പനി അറിയിച്ചത്. തങ്ങളുടെ സംഭാവനയിലൂടെ പ്രധാനമായും ദുരിതബാധിതരായ ആളുകളുടെ പുനരധിവാസവും, പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍ നിര്‍മാണവും ആണ് ലക്ഷ്യമിടുന്നതെന്നും തങ്ങളുടെ കസ്റ്റമേര്സിനെയും വേണ്ടവിധത്തില്‍ സഹായിക്കുമെന്നും ഹോണ്ട തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു. ടി വി എസ്, ഹ്യുണ്ടായി, മെര്‍സിഡസ് ബെന്‍സ് എന്നിവരും നേരത്തെ സഹായവുമായി രംഗത്തെത്തിയിരുന്നു.
Also read : വീണ്ടും സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് കാലെടുത്തുവെച്ച് ഹീറോ മോട്ടോർകോർപ്പ്
Post Your Comments