KeralaLatest NewsGulf

കൊച്ചി വിമാനത്താവളം തുറന്നില്ല; നട്ടംതിരിഞ്ഞ് യാത്രക്കാർ

ദോഹ: നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നതു നീട്ടിയതോടെ പ്രവാസി മലയാളികളുൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. പ്രവാസി മലയാളികളുടെ മടക്കയാത്രയെയുൾപ്പടെ ഇത് ബാധിച്ചു.
നെടുമ്പാശേരി 26നു തുറക്കുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, 29നു മാത്രമെ തുറക്കൂവെന്നാണ് പുതിയ തീരുമാനം. ഇതോടെ, മടക്കയാത്രക്കൊരുങ്ങിയ നിരവധി പേർ ദുരിതത്തിലായി. ഇങ്ങനെ യാത്ര മുടങ്ങിയവർക്ക് , തിരുവനന്തപുരം നഗരങ്ങളിൽനിന്നു യാത്ര പുനഃക്രമീകരിക്കുകയാണ് സാധ്യമായ പോംവഴി.

ALSO READ: നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിനടിയില്‍: പ്രവർത്തനം നിർത്തിവെച്ചു

എന്നാൽ, ഈ വിമാനത്താവളങ്ങളിൽനിന്നു ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ലഭ്യമായവയിൽ ടിക്കറ്റ് നിരക്ക് 30,000 രൂപയ്ക്കു മുകളിലാണ്. ഈ വിമാനത്താവളങ്ങളിലേക്ക് റോഡ് മാർഗമുള്ള യാത്ര കൂടിയാവുമ്പോൾ പ്രതിസന്ധി കൂടും. ഓഗസ്റ്റ് 25ന് ഓണത്തിനുശേഷമാണു ഭൂരിഭാഗമാളുകളും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിട്ടുള്ളത്. ഒന്നുകിൽ യാത്ര മറ്റൊരു ദിവസത്തേക്കു പുനഃക്രമീകരിക്കുക, അല്ലെങ്കിൽ മറ്റേതെങ്കിലും വിമാനത്താവളത്തിൽനിന്നു പുറപ്പെടാനൊരുങ്ങുകയെന്നതാണ് ഇവർക്കു മുന്നിലുള്ള പോംവഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button