Latest NewsKerala

നാശനഷ്ടങ്ങൾ കണക്കാക്കാൻ ഐടി സംവിധാനം ഏർപ്പെടുത്തും : മുഖ്യമന്ത്രി

7000 വീടുകൾ പൂർണമായും നശിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ 2287 ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. 8,69,224പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 7000 വീടുകൾ പൂർണമായും നശിച്ചു. നാശനഷ്ടങ്ങൾ കണക്കാക്കാൻ ഐടി സംവിധാനം ഏർപ്പെടുത്തും. നാശനഷ്ടങ്ങൾ സർക്കാർ വെബ്സൈറ്റുകളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി സൗജന്യമായി രജിസ്റ്റർ ചെയാം. ക്യാമ്പിൽ നിന്നും വീടിലേക്ക്‌ മടങ്ങുന്നവർക്ക് ബാങ്ക് അക്കൗണ്ട് മുഖേനെ 10,000 രൂപ ധനസഹായം നൽകുമെന്നും ഇതിനായി അക്കൗണ്ട് വിവരങ്ങൾ റവന്യു ഉദ്യോഗസ്ഥർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button