യുപി ; ഉന്നാവോ ബലാത്സംഗ കേസ് ബിജെപി എംഎൽഎ കുൽദീവ് സിങ് സെൻഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‍ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കുട്ടികൾക്കെതിരേയുള്ള ലൈംഗീകാതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോസ്കോ) ഉൾപ്പെടെ ചുമത്തിയാണ് എംഎൽഎക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് സിബിഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എം.എൽ.എ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. തുടര്‍ന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തെ കണക്കിലെടുത്ത് കേസ് സി.ബി.െഎക്ക് വിടാൻ യോഗി സർക്കാർ നിർബന്ധിതമായത്.
Also Read ;കത്വയില്‍ പിഞ്ചു ബാലികയെ മൃഗീയമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്റെ നാള്‍ വഴികളിലൂടെ..
Post Your Comments