Latest NewsTechnology

ഏവരും കാത്തിരുന്ന പോക്കോ എഫ് 1 ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി

ഫ്‌ളിപ്കാർട്ടിലൂടെയാണ് ഈ ഫോണിന്റെ വിൽപ്പന

കാത്തിരിപ്പികൾക്ക് വിരാമമിട്ട് പ്രീമിയം വിഭാഗത്തിൽപ്പെടുന്ന പോക്കോ എഫ് 1 സ്മാർട്ട് ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി. ഐഫോണ്‍ Xലേതിന് സമാനമായ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ. ആൻഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവർത്തനം. വിവിധ വകഭേദങ്ങളുള്ള ഈ ഫോണിന് 20,999 രൂപ മുതൽ 29,999 രൂപയാണ് വില. ഫ്‌ളിപ്കാർട്ടിലൂടെയാണ് ഈ ഫോണിന്റെ വിൽപ്പന. അതേസമയം പുത്തന്‍തലമുറ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ Mi A2 ഷവോമി ഇന്ത്യയില്‍ എത്തിച്ചിരുന്നു,ആമസോണില്‍ മാത്രം ലഭ്യമായ ഈ ഫോണിന് 16,999 രൂപ മുതലാണ് വില.

F1 POCOFONE

Also readഇനി ബഹിരാകാശത്തുനിന്നും സെൽഫിയെടുക്കാം : ‘നാസ സെല്‍ഫി’ ആപ്പ് 

F1 POCOFONE

F1 POCOFONE

shortlink

Related Articles

Post Your Comments

Related Articles


Back to top button