KeralaLatest News

പമ്പയില്‍ പാലമില്ല :ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയില്‍

ശബരിമല: വെള്ളപ്പൊക്കത്തില്‍ പമ്പയിലെ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയിലായി. ശബരിമലയിലേക്ക് പ്രവേശിക്കാന്‍ സൈന്യം ഇടപ്പെട്ട് പാലം ഉണ്ടാക്കണമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. 100 കോടിയിലധികം രൂപയുടെ നാശനഷ്ടം പമ്പ ത്രിവേണിയിലുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പാ ത്രിവേണി പരസരത്ത് പുതിയ ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

read also : ഇടുക്കിയിൽ മാത്രം കെഎസ്ഇബിക്ക് നഷ്ടമായത് നാലുകോടിയിലധികം

പ്രളയം ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കിയ സ്ഥലങ്ങളിലൊന്നാണ് ശബരിമലയിലേക്കുള്ള പ്രവേശന മേഖലയായ പമ്പാ ത്രിവേണി. ഇവിടെ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങളെല്ലാം വെള്ളത്തില്‍ ഒഴുകി പോയി. പമ്പയെ മറുകരയുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് പാലങ്ങളും മണ്ണിനടിയിലാണ്. നദി ഗതിമാറി ഒഴുകുന്നു. നേരത്തെ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം മണ്ണ് അടിഞ്ഞിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല.

പൂജ ദ്രവ്യങ്ങള്‍ കാനനപാതിയിലൂടെയാണ് എത്തിച്ചത്. ഹില്‍ടോപ്പ് നിന്ന് പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് സൈന്യം ഇടപ്പെട്ട് താത്കാലിക പാലം നിര്‍മ്മിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്. നിലവിലെ ശബരിമല പാത പലയിടത്തും തകര്‍ന്ന് പോയതിനാല്‍ പമ്പയിലേക്ക് എത്താനും കഴിയില്ല. തീര്‍ത്ഥാടകര്‍ മലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button