ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ യുവ താരം പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ഉൾപ്പെടുത്തി ടീമിൽ അഴിച്ചുപണി. ഓപ്പണര്‍ മുരളി വിജയ്, കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതാണ് കാരണം ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.
Also Read: ടെന്നിസിൽ അങ്കിതാ റെയ്നയ്ക്ക് വെങ്കലം
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത നായകനാണ് പൃഥ്വി ഷാ. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ഹനുമ വിഹാരി. ഇന്ത്യ എ യ്ക്ക് വേണ്ടി ഇംഗ്ലണ്ടില്‍ ഇരു താരങ്ങളും സെഞ്ച്വറി നേടിയതാണ് ഇവരെ ടീമിലേക്ക് എത്തിച്ചത്. ഇനിയുള്ള മത്സരങ്ങള്‍ സൗത്താംപ്ടണ്‍, ഓവല്‍ എന്നിവിടങ്ങളിലാണ് അരങ്ങേറുക.
Post Your Comments