കോട്ടയം : കേരളം പ്രളയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന വേളയിലാണ് ചെങ്ങന്നൂര്‍ക്കാരന്‍ ജോബിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദമായത്. അത് വളരെ രസകരമായി ജോബിയുടെ സുഹൃത്ത് ഓഡിയോ സന്ദേശം ആക്കി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ച് മലയാളിയെ ചിരിപ്പിച്ചിരുന്നു. എന്നാല്‍ ചെങ്ങന്നൂര്‍കാരന്‍ ജോബിയുടെ ഹെലികോപ്റ്റര്‍ യാത്ര നിയമനടപടിക്ക് വിധേയമായേക്കും. ജോബിയുടെ ‘ജോയി റൈഡ്’ കാരണം വ്യോമസേനക്ക് ഒരു ലക്ഷം രൂപ നഷ്ടം വന്നിരുന്നു
എന്നാല്‍ ജോബി പറയുന്നത് ‘ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല’ എന്നാണ്. സമൂഹമാധ്യങ്ങളില്‍ തന്റെ ഫോട്ടോ വന്നതോടെ ജീവിതം മടുത്ത അവസ്ഥയാണ് തനിക്കെന്നും, സര്‍വതും നഷ്ടപ്പെട്ട് നില്ക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രചരണം താങ്ങാനാവുന്നില്ലെന്നും ജോബി പറയുന്നുണ്ട്. പല ദൃശ്യ മാധ്യമങ്ങളിലുടെയും ജോബി വിശദീകരണം നല്‍കുന്നുണ്ട്.
read also : സമൂഹമാധ്യമങ്ങളിൽ കളിയാക്കലുകൾക്കും വാർത്തകൾക്കും മറുപടിയുമായി ജോബി രംഗത്ത്
എന്നാല്‍ അവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്നതിനെ കുറിച്ച് ഡിഫന്‍സ് പി.ആര്.ഒ ധന്യാ സനല്‍ സമൂഹമാധ്യമത്തിലൂടെ വിശദീകരിക്കുന്നതിങ്ങനെ.
ഞായര്‍ ഉച്ചതിരിഞ്ഞ് വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററാണ് ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ സൈന്യത്തോടപ്പം മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് എന്താണ് ആവശ്യം എന്ന് ദുരന്ത ബാധിതരോട് ആംഗ്യഭാഷയില്‍ ചോദിക്കും. ഭക്ഷണം ആവശ്യപ്പെട്ടാല്‍ ഭക്ഷണ ചാക്ക് താഴേയ്ക്ക് എറിഞ്ഞു കൊടുക്കും.
കൂടെ പോരുന്നോ’ എന്ന് ആംഗ്യ ഭാഷയില്‍ ചോദിക്കും. ‘പോരുന്നു’ എന്ന് ആംഗ്യഭാഷയില്‍ മറുപടി കിട്ടിയാല്‍ മാത്രമേ കമാന്റോ താഴേയ്ക്ക് ഇറങ്ങി അയാളെ ഹെലികോപ്റ്ററില്‍ കയറ്റുകയുള്ളൂ. എന്നാല്‍ ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നവര്‍ക്കും ആംഗ്യ ഭാഷ മനസ്സിലായി. 28 വയസുള്ള ജോബി ജോയിക്ക് മാത്രം ‘ഭക്ഷണം വേണോ’, ‘കൂടെ പോരുന്നോ ‘എന്നീ രണ്ട് ആംഗ്യ ഭാഷ മനസ്സിലായില്ലേ?.’ ധന്യാ സനല്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments