Latest NewsInternational

ഉക്രൈൻ പടയൊരുക്കം : ട്രൂപ്പുകളെ പിൻവലിക്കാനാരംഭിച്ച് റഷ്യ

മോസ്‌കോ: ഉക്രൈൻ അതിർത്തിയിൽ നിന്നും സൈനിക ട്രൂപ്പുകളെ പിൻവലിക്കാൻ ആരംഭിച്ച് റഷ്യ. സതേൺ മിലിട്ടറി ഡിസ്ട്രിക് കമാൻഡാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതേത്തുടർന്ന്, ഉക്രൈന്റെ അതിർത്തി പ്രദേശങ്ങളായ ക്രിമിയ, റോസ്‌റ്റോവ് ഒബ്ലാസ്റ്റ് എന്നീ മേഖലകളിൽ നിന്നും അധികാരികൾ സൈന്യത്തെ വൻതോതിൽ പിൻവലിച്ചു തുടങ്ങി. ഏതാണ്ട് 10,000 പേരടങ്ങുന്ന സൈനിക ട്രൂപ്പുകൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു.

മാസങ്ങൾ നീണ്ട സംഘർഷത്തിനു ശേഷമാണ് റഷ്യ, ഉക്രൈൻ അതിർത്തിയിൽ വിന്യസിച്ചിരുന്ന സൈന്യത്തെ പിൻവലിക്കാൻ തയ്യാറായത്. സൈനിക വിന്യാസത്തെ തുടർന്ന് യു.എസ് നേതൃത്വത്തിൽ യൂറോപ്യൻ യൂണിയനിലെ പ്രബല രാഷ്ട്രങ്ങളെല്ലാം റഷ്യക്കെതിരെ തിരിഞ്ഞിരുന്നു. ഉക്രൈൻ ആക്രമിച്ചു കീഴടക്കിയാൽ, തങ്ങൾ നോക്കി നിൽക്കില്ലെന്നും, റഷ്യയ്ക്കെതിരെ സൈനിക സാമ്പത്തിക ഉപരോധങ്ങൾ കൊണ്ടുവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

2014-ൽ, ഉക്രൈന്റെ പ്രദേശമായ ക്രിമിയ, റഷ്യ ആക്രമിച്ചു കീഴ്പ്പെടുത്തിയിരുന്നു. അന്ന് നിഷ്ക്രിയമായി നിന്നപോലെയാവില്ല, ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ റഷ്യയ്ക്കു താക്കീതു നൽകിയതാണ് ഈ വീണ്ടുവിചാരത്തിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button