Latest NewsInternational

യുഎസ് സ്പീക്കറുടെ തായ്‌വാൻ സന്ദർശനം: സൈനിക നടപടിയെടുക്കുമെന്ന് ചൈന

ബീജിങ്: തായ്‌വാൻ വിഷയത്തിൽ ചൈന-അമേരിക്ക ബന്ധം കൂടുതൽ ഉലയുന്നതായി റിപ്പോർട്ടുകൾ. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.

അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിക്കുന്നത് അവരെ ഒരു സ്വതന്ത്രരാജ്യമായി യുഎസ് അംഗീകരിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത് ചൈനയെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്. ഫാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ സൈനിക നടപടിയെടുക്കാൻ ചൈന മടിക്കില്ലെന്ന് യുഎസിനെ അറിയിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Also read: വിദേശ ചാരസംഘടനകൾ റഷ്യൻവിരുദ്ധ നിലപാടെടുക്കാൻ ഭീഷണിപ്പെടുത്തുന്നു: സെർബിയൻ ആഭ്യന്തരമന്ത്രി

സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയുന്ന 6 പേരാണ് ഇക്കാര്യം ഫിനാൻഷ്യൽ ടൈംസിനെ അറിയിച്ചത്. തായ്‌വാനുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര പ്രശ്നങ്ങളിൽ ചൈന ഇതുവരെ നൽകിയ മുന്നറിയിപ്പുകളിൽ നിന്നും വിഭിന്നവും ശക്തവുമാണ് ഇപ്രാവശ്യം നൽകിയിരിക്കുന്നത്. റഷ്യയുടെ ഉക്രൈൻ ആക്രമണം, ചൈനക്ക് വളരെ വലിയ ആത്മവിശ്വാസം നൽകിയിരിക്കുന്നുവെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button