KeralaLatest News

സമൂഹമാധ്യമങ്ങളിൽ കളിയാക്കലുകൾക്കും വാർത്തകൾക്കും മറുപടിയുമായി ജോബി രംഗത്ത്

ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല'.വാട്‌സാപ്പിലും സോഷ്യല്‍ മീഡിയയിലും തന്റെ ഫോട്ടോ വരെ വന്നതോടെ ജീവിതം മടുത്ത അവസ്ഥയാണ്

ചെങ്ങന്നൂർ: കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിലെ കളിയാക്കലുകളുടെ ഇരയായിരുന്നു ജോബി എന്ന 28കാരി. ഇന്‍സുലിന്‍ വാങ്ങാനായി പോയ യുവാവ് അബദ്ധത്തില്‍ ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്തെത്തി എന്ന തരത്തില്‍ വീഡിയോകള്‍ പ്രചരിക്കുന്നു. എന്നാല്‍ ആളുകള്‍ പൊട്ടമെന്നും കോമാളിയെന്നും ആ യുവാവിനെ മുദ്രക്കുത്തിയപ്പോള്‍ ആരും തന്നെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാന്‍ ശ്രമിച്ചില്ല. എല്ലാവരും പഴിക്കുകയും പരിഹസിക്കുകയും മാത്രമാണ് ചെയ്‌തത്‌. ഒടുവിൽ നടന്നതെന്താണെന്ന് വിവരിച്ച് സൈബർ ആക്രമണത്തിന് ഇരയായ യുവാവ് തന്നെ രംഗത്തെത്തി

, ‘ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല’.വാട്‌സാപ്പിലും സോഷ്യല്‍ മീഡിയയിലും തന്റെ ഫോട്ടോ വരെ വന്നതോടെ ജീവിതം മടുത്ത അവസ്ഥയാണ് തനിക്കെന്ന് യുവാവ് പറയുന്നു. സര്‍വതും നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രചരണം താങ്ങാനാവുന്നില്ലെന്നും സുഹൃത്തുക്കളും വിഡിയോയില്‍ പറയുന്നുണ്ട്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യണം എന്ന് ആഗ്രഹം പ്രളയഭൂമിയിലെ ഇരുപത്തിയെട്ടുകാരന്‍ ഉണ്ടാക്കിയത് ഒരു ലക്ഷത്തിന്റെ നഷ്ടമാണ് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. അതേ സമയം ജോബിയെ ഹെലികോപ്റ്ററില്‍ എടുത്തതിനാല്‍ അതിന് അടുത്ത് ഉണ്ടായ അമ്മയെയും കുഞ്ഞിനെയും ഏയര്‍ലിഫ്റ്റ് ചെയ്യാന്‍ നേവിക്ക് സാധിച്ചില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

സംഭവത്തെക്കുറിച്ച് ജോബി പറയുന്നതിങ്ങനെ,  ‘എന്റെ പേര് ജോബി എന്നാണ്, വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി 14ാം തിയതി മുതല്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞായാറാഴ്ചയോടെ വെള്ളമിറങ്ങിയ സമയത്ത് ഞാനും ഒരു സുഹൃത്തും ചേര്‍ന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ മാര്‍ത്തോമ പള്ളിക്ക് സമീപം ഹെലികോപ്ടര്‍ താഴ്ന്നു.

ഹെലികോപ്റ്ററില്‍ നിന്ന് ഒരു സൈനികന്‍ ഇറങ്ങിവന്ന് വരുന്നുണ്ടോ എന്ന് അടുത്ത നിന്ന മറ്റൊരാളോട് ചോദിച്ചു. അവര്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അടുത്തത് എന്നോട് ചോദിച്ചു. ഹിന്ദിയിലായിരുന്നു അവര്‍ സംസാരിച്ചത്. ഹെലികോപ്ടറിന്റെ കാറ്റ് കാരണം കൂടുതല്‍ വ്യക്തവുമല്ലായിരുന്നു. അപ്പോള്‍ പ്രദേശത്ത് എവിടെയോ ആരൊക്കെയോ കുടുങ്ങക്കിടക്കുന്നുണ്ടെന്ന് കരുതി, ഹെലികോപ്റ്ററില്‍ കയറാന്‍ മടിക്കുന്നവര്‍ക്ക് അവബോധം കൊടുക്കാനാണെന്നും കരുതിയാണ് ഞാന്‍ ആ ഹെലികോപ്റ്ററില്‍ കയറിയത്. പിന്നീട് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് കാര്യങ്ങള്‍ അവര്‍ വ്യക്തമായി പറയുന്നത്’

shortlink

Related Articles

Post Your Comments

Related Articles


Back to top button