Latest NewsKerala

സംസ്ഥാനത്ത് ഇതുവരെ വൃത്തിയാക്കിയത് 25000 വീടുകള്‍; മൂവായിരം സ്‌ക്വാഡുകള്‍ ശുചീകരണത്തിനായി രംഗത്ത്

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കരകയറ്റാന്‍ സംസ്ഥാനം മുഴുവന്‍ തയാറായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ചെളിയും വെള്ളവും കയറി താമസയോഗ്യമല്ലാതായ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ശുചിയാക്കുന്ന പ്രവൃത്തികള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ശുചീകരണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. 0471 2518886, 2335413, 9446487798, 9037167112, 9447646141 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്ബരുകള്‍. മൃഗങ്ങളുടെ ജഡം മറവ് ചെയ്യുന്നതിനും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. രൂക്ഷമായ വെള്ളപ്പൊക്കം നേരിട്ട പല പ്രദേശങ്ങളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും അകത്ത് ഉള്‍പ്പെടെ ചെളിയും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്.

Also Read :പ്രളയബാധിതർക്ക് സഹായമഭ്യർത്ഥിച്ച് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്

ഇതുവരെ 25000ത്തിലധികം വീടുകളും പതിനായിരത്തോളം പൊതുസ്ഥാപനങ്ങളും അത്ര തന്നെ കിണറുകളും വൃത്തിയാക്കി. സ്‌ക്വാഡില്‍ ഇലക്ട്രീഷ്യന്‍മാര്‍, പ്‌ളംബര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ ആയിരത്തോളം മൃഗങ്ങളുടെ ജഡം മറവു ചെയ്തു.

വീടുകളും പരിസരവും വൃത്തിയാക്കി ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പു വരുത്തുന്നതിനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കുമെന്ന് വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. ഇതിനായി വാര്‍ഡ് തലത്തില്‍ സ്‌ക്വാഡ് രൂപീകരിക്കുന്നതും ചുമതല സംബന്ധിച്ചും മാനദണ്ഡം പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button