സ്വന്തം വീടിന്റെ വൃത്തിയുടെ കാര്യത്തിൽ മറ്റേത് വിഭാഗങ്ങളെയും പിന്തള്ളുന്നവരാണ് നമ്മൾ മലയാളികൾ. ഇതിനായി നമ്മൾ നിരവധി ലായനികൾ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരം ലായനികൾ ആരോഗ്യത്തിന് വളരെയധികം ഹാനികരമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ഇതിലടങ്ങിയ മാരകമായ രാസവസ്തുക്കൾ പാർക്കിസൺ പോലുള്ള മാരകമായ അസുഖങ്ങൾക്ക് വഴി തെളിയിക്കും. ഇത് കൂടാതെ, തലച്ചോറിനെയും ഇതുമായി ബന്ധപ്പെട്ട ഞരമ്പുകളുടെ പ്രവർത്തനങ്ങളെയും ഇത്തരം രാസവസ്തുക്കൾ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.
Read Also : കൊതിയേറും മത്സ്യവിഭവങ്ങളുമായി ഭട്ട്റോഡ് ബീച്ചിൽ സീ ഫുഡ് ഫെസ്റ്റിവൽ
വളരെ പതുക്കെയാണ് ഇത്തരം രാസവസ്തുക്കൾ ശരീരപ്രവർത്തനങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട്, ഇനി മുതൽ വീട് വൃത്തിയാക്കുന്ന ലായനികൾ ഉപയോഗിക്കുമ്പോൾ ഗ്ലൗസും, മാസ്കും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Post Your Comments